അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ നടത്തി വരുന്ന സമരം തുടരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടകമകളുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഓപ്പറേഷന് നൈറ്റ്റൈഡേഴ്സ് എന്ന പേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്തര്‍സംസ്ഥാന ബസുകളില്‍ നിന്നും അന്യായമായി പിഴ ഈടാക്കുന്നു എന്ന് ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവയ്ക്കണമെന്ന് ബസ് ഉടമകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പരിശോധന നിര്‍ത്തിവെക്കാന്‍ സാധിക്കില്ലെന്നും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവെച്ചെങ്കിലും ബസ് ഉടമകള്‍ അംഗീകരിച്ചില്ല.
Discussion about this post