ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നാണ് ജാമ്യത്തിലെ വ്യവസ്ഥ.
അതേ സമയം ബിനോയി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാകണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടു.അടുത്ത തിങ്കളാഴ്ച്ച രക്തസാമ്പിളുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം.അതേ സമയം ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയി അന്വേഷണ സംഘത്തെ അറിയിച്ചു.
നേരത്തെ ഡിഎന്‍എ പരിശോധനയുടെ ആവശ്യമില്ലെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. ഇത് തള്ളിയ കോടതി ബിനോയിയോട് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിറകെയാണ് മുംബൈ പോലിസ് ബിനോയിയോട് രക്തസാമ്പിള്‍ നല്കാന് ആവശ്യപ്പെട്ടത്. നേരത്തെ പരാതിക്കാരിയായ ബീഹാര്‍ സ്വദേശിയും ഡിഎന്‍എ ടെസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post