സെക്രട്ടറിയേറ്റിനു മുന്നില്‍ സമരപരമ്പരകളുടെ എണ്ണം അടിക്കടി വര്‍ദ്ധിച്ചു വരികയാണ്. ഇതേതുടര്‍ന്നാണ് സെക്രട്ടേറിയറ്റിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്കു കയറാന്‍ കഴിയാത്ത തരത്തില്‍ കര്‍ശന നിയന്ത്രണം ഒരുക്കിയിരിക്കുകയാണ്. വരുംദിവസങ്ങളിലും സമാന പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കര്‍ശന സുരക്ഷ വേണമെന്നും സ്പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇന്നലെ മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ കെഎസ് യു പ്രവര്‍ത്തകരും സുരക്ഷ ഭേദിക്കാന്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ വനിതാ പൊലീസുകാരെയും സെക്രട്ടേറിയറ്റിലും അനെക്സ് 1, അനെക്സ് 2 മന്ദിരങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 6 മന്ത്രിമാരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന അനെക്സ് 2 മന്ദിരത്തില്‍ രണ്ടരക്കോടി രൂപ മുടക്കി സുരക്ഷ കൂട്ടാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്കി.
അതേസമയം 4 പ്രധാന ഗേറ്റുകളില്‍ 3 എണ്ണവും ഇന്നലെ അടച്ചിട്ടു. തുറന്നിട്ട കന്റോണ്‍മെന്റ് ഗേറ്റിലാകട്ടെ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണു സന്ദര്‍ശകരെ കടത്തിവിട്ടത്.കൂടാതെ 101 നിരീക്ഷണ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ രണ്ടരക്കോടി രൂപയാണ് അനുവദിച്ചത്.
Discussion about this post