വിവാഹം വാഗ്ദാനം ചെയ്ത് ബിഹാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. ബിനോയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ആവശ്യമായതെന്തും ചെയ്യാമെന്നും ബന്ധം ഉപേക്ഷിക്കണമെന്നും ബിനോയ് സംഭാഷണത്തില്‍ പറയുന്നു.
ജനുവരി പത്തിന് ഫോണ്‍ വിളിച്ചതിന്റെ വിശദ വിവരങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ഇതില്‍ അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്കാന് യുവതി തിരിച്ചുപറയുന്നത് ശബ്ദരേഖയിലുണ്ട്.ശബ്ദരേഖ പുറത്തു വന്നതോടെ കേസില്‍ ബിനോയ് കോടിയേരി കൂടുതല്‍ കുടുക്കിലേക്ക് നീങ്ങുകയാണ്.
തനിക്ക് ബിനോയിയുടെ പണം വേണ്ടെന്നും, മകന് ജീവിക്കാന്‍ ആവശ്യമുള്ളത് നിങ്ങള്‍ തന്നെയാണ് നല്‍കേണ്ടതെന്നും യുവതി ബിനോയിയോട് ആവശ്യപ്പെടുന്നുണ്ട്.
ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം
ബിനോയ്: ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകന് വഴിയോ അതോ മറ്റാരെങ്കിലുമോ?
പരാതിക്കാരി: എന്റെ അഭിഭാഷകന് വഴി
ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നല്‍കും?
പരാതിക്കാരി: നിങ്ങള്‍ എനിക്ക് അഞ്ചുകോടി തരില്ലെങ്കില്‍ നിങ്ങളുടെ മകനു ജീവിക്കാന്‍ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.
ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകള്‍ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ?
പരാതിക്കാരി: ഞാനെന്തുചെയ്യണം?
ബിനോയ്: എന്തുചെയ്യണമെന്ന് ഞാന്‍ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാല്‍ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. ബിനോയ് വിനോദിനി എന്ന പേര് മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.
പരാതിക്കാരി: ഓക്കേ.
ബിനോയ്: ഓക്കേ
പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോള്‍ ശരിയാക്കും(മറ്റൊരു ഫോണ്‍ റിങ് ചെയ്യുന്നു. പരാതിക്കാരി ഉച്ചത്തില്‍: നിങ്ങള്‍ എന്താ പറയുന്നത്. കേള്‍ക്കുന്നില്ല. ഇതിനിടെ ഫോണ്‍ കട്ടാവുന്നു.
‘എന്താണ് വേണ്ടതെന്നു വച്ചാല്‍ ചെയ്യാം, ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണം, പേരു മാറ്റണം’ ; കേസ് ഒത്തുതീര്‍പ്പാക്കി രക്ഷപ്പെടാന്‍ ബിനോയ് കോടിയേരി, ശബ്ദരേഖ പുറത്ത്
Discussion about this post