മുന്‍ രാഷ്ടപതിയായ പ്രണബ് മുഖര്‍ജിയ്ക്ക് ഭാരതരത്ന നല്കുന്ന ചടങ്ങ് ബഹിഷ്കരിച്ച് നെഹ്റു കുടുംബം.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്തില്ല.പ്രണബ് മുഖര്‍ജിയോട് സോണിയ ഗാന്ധിക്കുള്ള അതൃപ്തിയാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത് പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും പാര്‍ട്ടി നേതൃത്വം ആശ്രയിച്ചത് പ്രണബ് ദാ എന്നു എല്ലാവരും വിളിക്കുന്ന പ്രണബ് മുഖര്‍ജിയെയായിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തി ബന്ധവും മോദിയെ അദ്ദേഹം പ്രകീര്‍ത്തിച്ചതും രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം നാഗ് പൂരിലെ ആര് എസ് എസ് ആസ്ഥാനത്ത് ചടങ്ങില്‍ പങ്കെടുത്തതുമെല്ലാം അദ്ദേഹത്തിനോടുള്ള നീരസത്തിനിടയാക്കി.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം പ്രണബ് മുഖര്‍ജിക്ക് സമ്മാനിക്കുന്ന വേളയില്‍ നെഹ്റു കുടുംബം ചടങ്ങ് ബഹിഷ്കരിച്ചതിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
Discussion about this post