മുംബൈ: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30നു നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.എന്നാല്‍ വധശിക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദയാഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ദയാഹര്‍ജി തള്ളിയാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. യാക്കൂബ് മേമന്റെ ശിക്ഷയുടെ ആദ്യ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ഏപ്രില്‍ 9നു തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ടാഡ കോടതിയില്‍ നിന്നും വധശിക്ഷയ്ക്കുള്ള അനുമതിയും വാങ്ങി.എന്നാല്‍ ഇതിനെതിരെ മേമന് രണ്ടാമതും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി സുപ്രീം കോടതി കോടതി ജൂലൈ 21നു പരിഗണിക്കും.
2007ല്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് മേമനു വധശിക്ഷ വിധിച്ചത്. 1993 മാര്‍ച്ച് 12നു നടന്ന സ്ഫോടനത്തില്‍ 257 പേര് മരിക്കുകയും 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതില്‍ യാക്കൂബ് മേമനെ സഹോദരന് ടൈഗര്‍ മേമന് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
Discussion about this post