ഡൽഹി: പ്രതിദിനം 34000 സന്ദർശകരെത്തുന്ന ഗുജറാത്തിലെ ഏകതാ പ്രതിമ ഇന്ത്യയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് മാസികയുടെ 2019ലെ ലോകത്തിലെ മഹത്തായ നൂറ് ഇടങ്ങളുടെ പട്ടികയിൽ പ്രതിമ സ്ഥാനം പിടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ഗുജറാത്ത് മാറുന്നത് വലിയ നേട്ടമാണെന്നും മോദി കൂട്ടിച്ചേർത്തു.
Excellent news vis-à-vis the ‘Statue of Unity’- it finds a spot in the @TIME 100 greatest places 2019 list.
And, a few days back, a record 34,000 people visited the site in a single day.
Glad that it is emerging as a popular tourist spot!https://t.co/zLSNmwCKyc pic.twitter.com/7xmjWCz9xo
— Narendra Modi (@narendramodi) August 28, 2019
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹത്തിന്റെ 143ആം ജന്മവാർഷികത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
ഗുജറാത്തിലെ സാധു ബെറ്റ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് 182 മിറ്റർ ഉയരമുണ്ട്. 20000 ചതുരശ്ര മീറ്ററിൽ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ 12 കിലോമീറ്റർ ചുറ്റളവിൽ ഒരു കൃത്രിമ തടാകവും സ്ഥിതി ചെയ്യുന്നു.
ഏകതാ പ്രതിമയെ കൂടാതെ മുംബൈയിലെ സോഹോ ഹൗസും ടൈംസ് മാസികയുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
Discussion about this post