ലോകചാമ്പ്യനായ ശേഷം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.വി.സിന്ധു. തുടരെ ഫൈനലുകളിലെ വീഴ്ചകൾക്ക് ശേഷം സിന്ധു ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്നത്. പ്രാർത്ഥനകൾ സഫലമായതിന്റെ സന്തോഷത്തിലാണ് സിന്ധു തിരുപ്പതിയിൽ എത്തിയത്.
വരും ടൂർണ്ണമെന്റുകളിൽ മികച്ച പ്രകടനം നടത്തുന്നതിന് വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് പി.വി.സിന്ധു പറഞ്ഞു. ജപ്പാന്റെ നവോമി ഒകു ഹാരയെ 21-7,21-7 എന്നീ സെറ്റുകൾക്കാണ് തോൽപ്പിച്ചത്.
ബാഡ്മിന്റൺ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമാണ്. 2013ൽ ലോക ചാമ്പ്യൻ ഷിപ്പിൽ വെങ്കലവും 2017, 18 ലോക ചാമ്പ്യൻഷിപ്പിൽ വെളളിയും സിന്ധു നേടിയിരുന്നു. 2016 റിയോ ഒളിംപിക്സിൽ വെളളിയും നേടിയിരുന്നു.
Discussion about this post