അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ടെക്സാസ് നഗരമായ എല്‍ പാസോയില്‍ വെടിവെപ്പില്‍ 22 പേര് കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് ആഴ്ചകള്‍മാത്രം പിന്നിടുമ്പോഴാണ് പുതിയ അക്രമം അരങ്ങേറിയത്.
Discussion about this post