ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി നിരപരാധിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അജ്മാനിലെ യുവ വ്യവസായി നാസില്‍ അബ്ദുല്ലയുടെ ശബ്ദരേഖ പുറത്തുവന്നതോടെ സത്യം തെളിഞ്ഞെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. മാതൃകാപരമായി നിയമം നടപ്പാക്കുന്ന രാജ്യമാണ് ദുബായിയെന്നും തുഷാറിന് ഉടന്‍ നീതിലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.തുഷാറിനെതിരെ പരാതി നല്കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്കി ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.
തുഷാറിനെതിരെ പരാതി നല്കിയ നാസില്‍ അബ്ദുളള സുഹൃത്തിനോട് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപ നല്കിയാല് തുഷാറിന്റെ ഒപ്പുളള ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് സുഹൃത്തിനോട് പറയുന്നതാണ്ശ ബ്ദരേഖയിലുളളത്. തുഷാര്‍ കുടുങ്ങിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
വെളളാപ്പളളി നടേശന് പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു.
Discussion about this post