സിംഗപ്പൂര്‍:ഇസ്ലാമികരെക്കുറിച്ചും ഭീകരതയെക്കുറിച്ചും കാര്‍ട്ടൂണ്‍ ചിത്രീകരിച്ചതിന് പാരീസില്‍ ഭീകരാക്രമണത്തിന് ഇരയായ ചാര്‍ലി ഹെബ്ദോയുടെപുതിയ കവര്‍പേജ് പുറത്തിറങ്ങിയത് ഒഴിഞ്ഞ പേജുമായി.പ്രമുഖ ഇംഗ്ലീഷ് വാരിക എക്കണോമിസ്റ്റിന്റെ പുതിയ ലക്കമാണ് ഒഴിഞ്ഞു കിടന്നത്.
‘ഒഴിഞ്ഞ കിടന്ന പേജ് ‘ എന്ന തലക്കെട്ടിന് കീഴെ അതിന്റെ കാരണം വാരിക വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ള ഒട്ടുമിക്ക പതിപ്പുകളിലും ഈ പേജില്‍ ഷാര്‍ലി എബ്ദോയുടെ പുതിയ മുഖപ്പേജിന്റെ ചിത്രമുണ്ട്. എന്നാല്‍ ഞങ്ങളുടെ സിംഗപ്പുര്‍ പ്രിന്റര്‍ അത് അച്ചടിക്കാന്‍ വിസമ്മതിച്ചു. ഈ പേജ് കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് എക്കണോമിസ്റ്റ്.കോം/മിസ്സിങ് പേജ് എന്ന ലിങ്കില്‍ കാണാവുന്നതാണ്’.
പ്രവാചകന് മുഹമ്മദ് ‘ ഞാന്‍ ചാര്‍ലി’ എന്ന് പറഞ്ഞ് കണ്ണീര് പൊഴിച്ച് നില്ക്കുന്ന കാര്‍ട്ടൂണായിരുന്നു ഷാര്‍ലി എബ്ദോ മുഖപ്പേജിലുണ്ടായിരുന്നത്. എക്കണോമിസ്റ്റ് വാരിക അച്ചടിക്കുന്ന ടൈംസ് പ്രിന്റേഴ്സ് ബ്രിട്ടന്, ഏഷ്യ, അമേരിക്ക, യൂറോപ്പ് പതിപ്പുകളില്‍ ചിത്രം അച്ചടിക്കാനിരുന്നതാണ്. എന്നാല്‍ സിംഗപ്പുരിലെ പ്രദേശിക പ്രിന്റര്‍ അച്ചടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അക്കാര്യം എക്കണോമിസ്റ്റിനെ അറിയിച്ചിരുന്നതായി അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇപ്പോള്‍ അച്ചടിച്ച സന്ദേശമുള്ള പകരം പേജ് എക്കണോമിസ്റ്റ് നടത്തിപ്പുകാര്‍ക്ക് അയച്ചുകൊടുത്തു. ഇതാണ് ഒഴിഞ്ഞ പേജായി അച്ചടിച്ചത്.
പ്രിന്ററുടെ തീരുമാനത്തെ അഭിനന്ദിച്ച സിംഗപ്പുര്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രി യാക്കോബ് ഇബ്രാഹിം ആവിഷ്കാര സ്വാതന്ത്ര്യം പരിധികളില്ലാത്തതല്ലെന്നും അത് സ്വതന്ത്രവും ഔചിത്യപൂര്ണവുമായിരിക്കണമെന്നും വ്യക്തമാക്കി.
Discussion about this post