പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് ചോര്‍ന്നത് വാട്സ്ആപ് വഴിയെന്നുള്ള സൂചന അന്വേഷണ സംഘത്തിനു ലഭിച്ചു. റിലീസ് ചെയ്ത നാലാം ദവസം തന്നെ പ്രേമത്തിന്റെ വ്യാജപ്പകര്‍പ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. ചിത്രത്തിന്റെ പകര്‍പ്പ് പെന്‍ഡ്രൈവിലാക്കിയാണ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.ഇതു ബോധപൂര്‍വം ചെയ്തതാണെന്നു അന്വേഷണസംഘം പറയുന്നു..
സിനിമ ചോര്‍ന്നെന്നു കരുതപ്പെടുന്ന അഞ്ചു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.സിനിമ ചോര്‍ത്തിയവരെ കണ്ടു പിടിച്ചതിനു ശേഷം ഇതു പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നു അന്വേഷണ സംഘം അറിയിച്ചു.
Discussion about this post