ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി നായകൻമാർക്ക് കീഴിൽ കളിച്ചിട്ടുള്ള താരമാണ് ഗൗതം ഗംഭീർ. ഇപ്പോഴിതാ താൻ കളിച്ചിട്ടുള്ള നായകൻമാരിൽ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീർ. മുൻ ഇന്ത്യൻ നായകനായിരുന്ന അനിൽ കുബ്ലെയാണ് ഗംഭിറിന്റെ ഏറ്റവും പ്രിയ്യപ്പെട്ട ഇന്ത്യൻ നായകൻ. അനിൽ കുബ്ലെ 49ാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്.
Birthday wishes to India’s greatest match winner @anilkumble1074 ! Have learnt so much from you and you are the best leader that I have played under! Thanks for inspiring generations of cricketers. pic.twitter.com/NAM2KeFdtX
— Gautam Gambhir (Modi Ka Parivar) (@GautamGambhir) October 17, 2019
കുംബ്ലെക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് ഗംഭീർ ഇക്കാര്യം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. “ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർക്ക് പിറന്നാൾ ആശംസകൾ. നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഞാൻ കളിച്ചിട്ടുള്ള നായകൻമാരിൽ ഏറ്റവും പ്രിയപ്പെട്ടത് നിങ്ങളെയാണ്. ഒരു തലമുറയിലെ ക്രിക്കറ്റർമാരെ പ്രചോദിപ്പിക്കുന്നതിന് ഒരുപാട് നന്ദി,” ഗംഭീർ പറഞ്ഞു.
Discussion about this post