തിരുവനന്തപുരം: ഐപിഎല്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ എസ്.ശ്രീശാന്തിനു അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ശ്രീക്ക് ആംശസകള്‍ നേര്‍ന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ ശ്രീശാന്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കേരള രഞ്ജി ടീം ക്യാപ്റ്റന്‍ പി.ബാലചന്ദ്രന്, രഞ്ജി താരം സച്ചിന് ബേബി എന്നിവരും ശ്രീയെ അഭിനന്ദനം അറിയിച്ചു.
ഇന്നു രാവിലെ കൊച്ചിയില്‍ എത്തിയ ശ്രീശാന്തിന് ബന്ധുക്കളും സുഹൃത്തക്കളും ഉജ്വലമായ വരവേല്‍പ്പാണ് നല്‍കിയത്. കളിയില്‍ വീണ്ടും ചേരാനാകുമെന്നാണ് വിശ്വാസം എന്നും ശ്രീ അറിയിച്ചു. ശ്രീശാന്ത് കുറ്റവിമുക്തനായ സാഹചര്യത്തില്‍ ബിസിസിഎെക്കു വിലക്കു നീക്കാന്‍ അപേക്ഷ നല്‍കുമെന്ന് കെ സി എ അറിയിച്ചു.
Discussion about this post