മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ . മുംബൈ ഭീകരാക്രമണത്തിന്റെ 11-ാം വാര്‍ഷികത്തിലാണ് മൈക്ക് പോംപിയോയുടെ പ്രസ്താവന. 2008 ല്‍ പാകിസ്ഥാന് ആസ്ഥാനമായുള്ള തീവ്രവാദികള്‍ 166 പേരെ കൂട്ടക്കൊല ചെയ്തു. കൊല്ലപ്പെട്ടവരില്‍ ആറ് പേര് അമേരിക്കക്കാരാണെന്നും പോംപിയോ വ്യക്തമാക്കി.
മുംബൈ ആക്രമണം ആസൂത്രണം ചെയ്തവരെ ഇതുവരെ ശിക്ഷിച്ചിട്ടില്ല എന്നത് ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അപമാനമാണെന്ന് പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് കപ്പല്‍ കയറിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയിബയില്‍ നിന്നുള്ളവരാണ് കൊലപാതകം നടത്തിയ 10 തീവ്രവാദികള്‍. ഫോണില്‍ മാര്‍ഗനിര്‍ദ്ദേശം നല്കിയ നേതാക്കളും നേതൃത്വം നല്കിയവരും പാകിസ്ഥാനിലായിരുന്നു.ആക്രമണത്തിനിടെ 10 തീവ്രവാദികളില്‍ ഒമ്പത് പേര് കൊല്ലപ്പെടുകയും 10-ാമത് അജ്മല്‍ കസബിനെ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊല്ലുകയും ചെയ്തു.
എന്നാല്‍ പാകിസ്ഥാനിലെ അവരുടെ ആസൂത്രകരും ഹാന്‍ഡ്ലര്‍മാരും സ്വതന്ത്രരായി തുടരുന്നു. അവരെ ശിക്ഷിക്കാന്‍ പാകിസ്ഥാന് വിമുഖത കാണിക്കുന്നു,. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്കയുടെ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം പാകിസ്ഥാന് മേലുണ്ടായിരുന്നു. പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി യുഎസിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
നേരത്തെ അറസ്റ്റിലായവരെ ജയിലില്‍ സുഖസൗകര്യങ്ങളോടുകൂടിയാണ് പാകിസ്ഥാന് പാര്‍പ്പിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ പ്രധാന ആസൂത്രകനായ സാക്കി-ഉര്-റഹ്മാന് ലഖ്വിയെയും മറ്റ് ആറ് പേരെയും റാവല്‍പിണ്ടിയിലെ ഒരു ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥന്റെ അടുത്തുള്ള മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്ക് ടെലിവിഷന്‍ സെറ്റും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.മാത്രമല്ല അധികാരികളുടെ സമ്മതമില്ലാതെ തന്നെ അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് അനുവാദമുണ്ട് .
Discussion about this post