തിരുവനന്തപുരം:പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ കേരളത്തിന് മാത്രമായി കഴിയില്ല. പൗരത്വ ഭേദഗതി നിയമമാകുമ്പോള്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മറച്ചുവെച്ച് വോട്ട് ബാങ്കിന് സംതൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് വിമര്‍ശനം.
പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നല്‍കുകയും ചെയ്താല്‍ ആ നിയമം രാജ്യത്തെങ്ങും ബാധകമാണ്.മാത്രവുമല്ല പൗരത്വം നല്കുന്നതു സംസ്ഥാനമല്ല,കേന്ദ്ര സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് യാതൊരു അധികാരവുമില്ല എന്നതാണ് വാസ്തവം.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഈ ബില്ലിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രിയിം ഇതേ നിലപാട് എടുത്തിട്ടുണ്ട്. സുപ്രിം കോടതിയെ സമീപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെങ്കിലും, നിയമം നടപ്പാക്കാതിരിക്കാന്‍ അവര്‍ക്ക് സാധ്യമല്ല.
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കി. ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞു.
പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസ്സായിരുന്നു. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31നുമുമ്പ് പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഇന്ത്യന്‍പൗരത്വം ലഭിക്കും.
ചരിത്രപരമായ ബില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ബില്‍ പാസ്സായ ദിനത്തില്‍ അഭിപ്രായപ്പെട്ടത്. ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കോണ്‍ഗ്രസും നിയമ പോരാട്ടത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post