വയനാട്: കൽപ്പറ്റയിൽ സ്ത്രീയ്ക്ക് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈർ (31) ആണ് അറസ്റ്റിലായത്. സുബൈറിന്റെ നമ്പർ സ്ത്രീ ബ്ലോക്ക് ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം ആയയത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സുബൈർ യുവതിയുടെ വീട്ടിൽ എത്തി വടിവാൾ വീശീ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ത്രീയെ സുബൈർ ഫോണിൽ വിളിച്ചു ശല്യം ചെയ്യുക പതിവായിരുന്നു. ശല്യം സഹിക്കവയ്യാതെ ആയതോടെ നമ്പർ ഇവർ ബ്ലോക്ക് ചെയ്തു. ഇതിന് തൊട്ട് പിന്നാലെ വടിവാളുമായി സ്ത്രീയുടെ വീട്ടിൽ എത്തിയ സുബൈർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടനെ സ്ത്രീ പോലീസിൽ പരാതി നൽകി.
പരാതിയിൽ കൽപ്പറ്റ പോലീസ് ആണ് കേസ് എടുത്തത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
Discussion about this post