ഡല്‍ഹി: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയതിന് പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള വാര്‍ത്തകള്‍ ആനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശം റദ്ദാക്കിയതിനെ ബന്ധപ്പെടുത്തേണ്ടതില്ല. മന്ത്രിയുടെ പരിപാടികളില്‍ മാറ്റംവരുത്തേണ്ടിവന്നതിനാലാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്. സന്ദര്‍ശനം റദ്ദാക്കിയതിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറയുന്ന കാരണം എന്തെന്ന് കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശം റദ്ദാക്കിയതില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വിശദീകരണം നല്‍കിയിട്ടുണ്ട്. നമ്മുടെ രണ്ട് നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞതുപോലെ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോഴും ശക്തമാണ്. സന്ദര്‍ശനം റദ്ദാക്കിയതില്‍ എന്തെങ്കിലും പ്രതിഫലനം ഉണ്ടാകുമെന്ന് കരുതുന്നില്ല. ബംഗ്ലാദേശില്‍ ഡിസംബര്‍ 14ന് രക്തസാക്ഷിത്വ ദിനവും ഡിസംബര്‍ 16 വിജയദിനവുമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തുതന്നെ ഉണ്ടാകേണ്ടത് അത്യാവശ്യമായതുകൊണ്ടാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
Discussion about this post