ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 35,298 കോടി രൂപ നല്‍കിയതായി കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) അറിയിച്ചു.
അതേസമയം ജിഎസ്ടി കൗണ്‍സില്‍ ബുധനാഴ്ച ചേരും. ജിഎസ്ടി പിരിവ് വൈകിയതിനാല്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനും നികുതി അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് ബുധനാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി പിരിവ് ബജറ്റ് എസ്റ്റിമേറ്റുകളിലേതിനേക്കാള് 40% കുറഞ്ഞിരുന്നു. ഇത് കേന്ദ്രത്തിന് മൊത്തം 80,000 കോടി രൂപയുടെ വരുമാന നഷ്ടത്തിനിടയാക്കി. മൊത്തം നികുതി വരുമാന കുറവ് 2.03 ലക്ഷം കോടി രൂപ വരെയാകാം.
ജിഎസ്ടി നഷ്ടപരിഹാരത്തുക നല്കാന് വൈകുന്നതില്‍ പ്രതിഷേധിച്ച് ഏഴ് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Discussion about this post