ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കര്‍ശനമായ പൊലീസ് നടപടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകരെ നിശബ്ദരാക്കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പ്രശ്നക്കാരായ എല്ലാ പ്രക്ഷോഭകരും ഭയന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടികളില്‍ അക്രമികള്‍ അച്ചടക്കമുള്ളവരായെന്നും ആരൊക്കെയാണോ പൊതുമുതല്‍ നശിപ്പിച്ചത് അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അവരില്‍ നിന്നെല്ലാം പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ അക്രമിയും ഇപ്പോള്‍ കരയുകയാണ്. കാരണം ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരാണ്- യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
‘ദ് ഗ്രേറ്റ് സിഎം യോഗി’ എന്ന ഹാഷ്ടാഗിലായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് പുറമെ പ്രക്ഷോഭകരില്‍ നിന്നു ലക്ഷങ്ങള്‍ പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 21 പേരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ യുപിയില്‍ മരിച്ചത്. ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുത്തു.
हर दंगाई हतप्रभ है।
हर उपद्रवी हैरान है।
देख कर योगी सरकार की सख्ती मंसूबे सभी के शांत हैं।
कुछ भी कर लो अब, क्षतिपूर्ति तो क्षति करने वाले से ही होगी, ये योगी जी का ऐलान है।
हर हिंसक गतिविधि अब रोयेगी क्योंकि यूपी में योगी सरकार है। #TheGreat_CmYogi
— Yogi Adityanath Office (@myogioffice) December 27, 2019
Discussion about this post