കുട്ടികള്‍ക്കു പുസ്തകം ലഭിച്ചപ്പോള്‍ വലഞ്ഞത് അധ്യാപകര്‍.ഇത്രയും നാളുകളായിട്ടും അധ്യാപകരുടെ കൈപുസ്തകത്തിന്റെ അച്ചടിയും വിതരണവും പൂര്ത്തിയായില്ലാത്തതാണ് കാരണം . മണിപ്പാലിലെ സ്വകാര്യപ്രസ്സിനെ ഏല്‍പ്പിച്ച അച്ചടിയാണ് വൈകുന്നത്. ഒന്നാമത്തെ ടേം കഴിയാറായിട്ടും അധ്യയന സഹായി അധ്യാപകര്‍ക്ക് കിട്ടിയിട്ടില്ലെന്ന പരാതി വ്യപകമായി ഉയര്‍ന്നിട്ടുണ്ട്.
2, 6,8,12 ക്ലാസുകളിലാണ് പുതിയ പാഠപുസ്തകങ്ങള്‍ വന്നത്. അതുകൊണ്ടു തന്നെ ഈ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അധ്യയന സഹായിയായ കൈപുസ്തകവും അത്യാവശ്യമാണ്. എല്ലാ ക്ലാസുകളിലേക്കുമായി മൂന്നുലക്ഷം കോപ്പി കൈപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. സ്കൂള്‍ തുറന്ന് മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴും കൈപുസ്തകം സ്കൂളുകളിലെത്തിയിട്ടില്ല.
വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിനെ ഏല്‍പ്പിച്ച അച്ചടിയാണ് മണിപാലിലെ സ്വകാര്യപ്രസ്സിന് കൈമാറിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രസ്സുകളിലും കെബിപിഎസസിലും അച്ചടി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാമായിരുന്നു. എന്നിട്ടും സംസ്ഥാനത്തിന് പുറത്തെ സ്വകാര്യപ്രസ്സിനെ അച്ചടി ഏല്‍പ്പിച്ചത് എന്തിനാണെന്ന്്് വ്യക്തമല്ല. പാഠപുസ്തക അച്ചടി സംബന്ധിച്ച വിവാദങ്ങളുടെ പിറകെയാണ് കൈപുസ്തക പ്രശ്നം വിദ്യാഭ്യാസ വകുപ്പിനെ അലട്ടുന്നത്.
Discussion about this post