ഡൽഹി: നിർഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഈ മാസം 22-ന് വധശിക്ഷ നടപ്പാക്കാനിരിക്കവെയാണ് പ്രതി മുകേഷ് സിങ് ദയാഹർജി നൽകിയത്.
മുകേഷിന്റെ ദയാഹര്‍ജി തള്ളണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൈമാറിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദയാഹർജി രാഷ്ട്രപതി തള്ളിയത്.
കുറ്റവാളികളില്‍ ഒരാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കിയതിനാല് 22ന് വധശിക്ഷ നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ വ്യക്തമാക്കിയിരുന്നു. 22ന് ശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post