ഡൽഹി: പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ഗൾഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും പുതിയ നിയമം ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. പ്രവാസികൾക്ക് ഇന്ത്യയിൽ ഏതെങ്കിലും മാർഗ്ഗത്തിലൂടെ വരുമാനമുണ്ടെങ്കിൽ അതിന് മാത്രമാണ് നികുതി ഈടാക്കുകയെന്നും അല്ലാതെ വിദേശത്ത് നികുതി അടയ്ക്കുന്നില്ല എന്ന കാരണത്താൽ ഇന്ത്യയിൽ നികുതി ഏർപ്പെടുത്തില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
നേരത്തെ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് പുതിയ നികുതി പരിഷ്കാരങ്ങളെന്നും പുതിയ ശുപാർശകൾ പ്രവാസികളെ രൂക്ഷമായി ബാധിക്കുമെന്നും മുഖ്യമന്ത്രി സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്നും കേരളത്തിൽ നിന്ന് പുറത്ത് പോയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പേരെ ഗുരുതരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾക്കാണ് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി വ്യക്തമായ മറുപടി നൽകിയിരിക്കുന്നത്.
Discussion about this post