ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനും ലോകാരോഗ്യ സംഘടനയുടെ നിയുക്ത സംഘം ഇന്ന് ചൈനയിൽ എത്തും. രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിലായിരിക്കും ദൗത്യസംഘം ആദ്യമെത്തുക.
ആദ്യഘട്ടത്തിൽ, ബെയ്ജിങ്, ഗ്വാങ്ഡോങ്, സിഷ്വാൻ പ്രവിശ്യകൾ സന്ദർശിക്കാൻ അനുമതി നൽകിയ ചൈനീസ് സർക്കാർ, വുഹാനിലേക്കും ഹുബെയ് പ്രവിശ്യയിലേക്കും പ്രവേശനം നിരോധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തിറക്കിയ സന്ദർശന പദ്ധതി പ്രകാരം, സംഘം വുഹാൻ മേഖല കൂടി സന്ദർശിക്കും.ചൈനയിൽ എത്തിയശേഷം, ലോകാരോഗ്യ സംഘടനയുടെ നിയുക്തസംഘത്തോടൊപ്പം ചൈനീസ് ആരോഗ്യ മേഖലയിലെ വിദഗ്ധർ കൂടി ചേരും.
Discussion about this post