ഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപെടുത്തരുതെന്ന് ആവശ്യപ്പെട്ട് 15,000 ത്തിലധികം വ്യവസായ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ അപേക്ഷ. പാര്‍ലമെന്റിന്റെ ഇരു സഭകളേയും സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ചരക്ക് സേവന നികുതി പോലുള്ള സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കാതെ ചട്ടപ്രകാരം സഭാ നടപടികള്‍ നടത്തി കൊണ്ടുപോകാന്‍ അനുവദിക്കണം എന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ 10 വര്‍ഷത്തെ യുപിഎ ഭരണത്തിനുശേഷംങ്ങള്ക്ക് ശേഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വിറ്ററില്പ്രതികരിച്ചു. വ്യവസായ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തികൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മനീഷ് തിവാരി ട്വിറ്ററില്‍ കുറിച്ചു.
ക്രിസ് ഗോപാലകൃഷണന് സുനില്‍ മുഞ്ചല്‍, ആദി ഗോദ്റെജ്, രാഹുല്‍ ബജാജ്, അജയ് ശ്രീറാം, തുടങ്ങിയ വ്യവസായ പ്രമുഖര്‍ അടക്കം 15,000ത്തിലധികം പേരാണ് അപേക്ഷയില്‍ ഒപ്പുവച്ചിരിക്കുന്നത്. വര്‍ഷകാലസമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ചരക്ക് സേവന നികുതി ബില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മെച്ചപ്പെടുത്താന്‍ സഹായകരമായതാണ്. വെള്ളപ്പൊക്കം, സുരക്ഷാ ഭിഷണി, മറ്റ് സാമ്പത്തിക കാര്യങ്ങള്‍ ഈ വിഷയങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന് ഒരു അവസരം ലഭിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിച്ചും കൂടിയാലോചിച്ചും സഭാ നടപടികള്‍ സുഗമമാക്കണമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post