ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലെയും കാന്റീനുകള്‍ അടച്ചു. പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് തിങ്കളാഴ്ച കാന്റീനുകള്‍ അടച്ചത്.
മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന കാന്റീനുകള്‍ അടച്ചിടാന്‍ മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ കാന്റീനുകള്‍ തുറക്കരുതെന്നും കേന്ദ്രം നിര്‍ദേശിച്ചു.
Discussion about this post