ബഗ്ദാദ്: ഇറാഖില്‍ ഭീകര വിരുദ്ധ വേട്ടയുടെ ഭാഗമായി നടത്തിയ തിരച്ചിലില്‍ ഏഴ് ഐ.എസ് ഭീകരരെ വധിച്ചു. സലാഹുദ്ദീന് പ്രവിശ്യയിലെ ഹിംറീന്‍ പര്‍വത നിരകളിലായിരുന്നു ഓപറേഷന് നടത്തിയത്.
അര്‍ധ സൈനിക വിഭാഗമായ ഹഷ്ദ് ഷാബിയാണ് ഭീകര വിരുദ്ധ വേട്ടക്ക് നേതൃത്വം നല്‍കിയത്. ഹഷ്ദ് ഷാബിയെ സഹായിക്കാന്‍ ഇറാഖ് കരസേനാ ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കാളിയായി. ഭീകരരുടെ അഞ്ച് ഒളിസങ്കേതങ്ങള്‍ സേന കണ്ടെത്തി. നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post