പാരാമിലിറ്ററി കാന്റീനുകളിൽ ഇനി മുതൽ സ്വദേശ വസ്തുക്കൾ മാത്രം വിൽക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യയിലുള്ള എല്ലാ സിഎപിഎഫ് കാന്റീനുകളിലും ജൂൺ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ എല്ലാവരോടും കോവിഡ്-19 നൽകിയ സാമ്പത്തിക ആഘാതത്തിൽ നിന്നും രക്ഷപെടാൻ ഇന്ത്യൻ നിർമിത വസ്തുക്കൾ മാത്രമുപയോഗിച്ച് തുടങ്ങണമെന്നും ഇതു വഴി സ്വയം പര്യാപ്തമാകണമെന്നും നിർദ്ദേശിച്ചതിന്റെ പിന്നാലെയാണ് അമിത് ഷായുടെ ഈ തീരുമാനം. 10 ലക്ഷത്തോളം വരുന്ന സിഎപിഎഫ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെല്ലാം കാന്റീൻ മുഖേന സ്വദേശനിർമ്മിത വസ്തുക്കളായിരിക്കും ഇനി ഉപയോഗിക്കുക.മറ്റുള്ളവരെയും ഇത്തരം ഉൽപ്പന്നങ്ങളുപയോഗിക്കാൻ പ്രേരിപ്പിക്കണമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.സ്വദേശ നിർമ്മിത വസ്തുക്കൾ മാത്രമേ ഇനി മുതൽ ഓരോ ഇന്ത്യക്കാരനും ഉപയോഗിക്കുകയുള്ളുവെന്ന് പ്രതിജ്ഞയെടുത്താൽ, അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ സ്വയം പര്യാപ്തമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
Discussion about this post