ബൊഗോട്ട: കൊളംബിയയില്‍ 11 വയസുകാരിയായ മകളെ മയക്കുമരുന്നു കടത്തിനുപയോഗിച്ച പിതാവിന് 14 വര്‍ഷത്തെ തടവ്. മകളെക്കൊണ്ട് കൊക്കെയ്ന്‍ അടങ്ങിയ ഗുളികകള്‍ കഴിപ്പിച്ചശേഷം അത് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഡീഗോ മാന്‍സില്ല ഓഗ്വിലര് എന്നയാള്‍ക്കാണ് തടവ് ലഭിച്ചത്. കൊലപാതകശ്രമം, മയക്കുമരുന്നു കടത്തല്‍, മയക്കുമരുന്നുകടത്തലിന് പ്രായപൂര്‍ത്തിയാകാത്തയാളെ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.
500മുതല്‍ 600ഗ്രാംവരെ ( ഏകദേശം 18 ഔണ്‍സ് ) കൊക്കെയ്ന്‍ അടങ്ങിയ 104 ഗുളികളാണ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. പെണ്‍കുട്ടിക്ക് വയറിനുണ്ടായ വേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.
Discussion about this post