ഇന്ത്യ ചൈനയുടെ 59 ആപ്പുകൾ നിരോധിച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഗൂഗിൾ.ഇന്ത്യൻ സർക്കാർ വിലക്കേർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ താൽകാലികമായി ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മാറ്റിയതായി ഗൂഗിളിന്റെ ഔദ്യോഗിക വക്താവ് ബുധനാഴ്ച അറിയിച്ചു.ആപ്പുകളുടെ ഡെവലപ്പർമാരെ വിവരമറിയിച്ചിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി.
അതേസമയം, ഏതൊക്കെ ആപ്പുകളാണ് പ്ലേസ്റ്റോറിൽ നിന്നും മാറ്റിയതെന്ന് വ്യക്തമാക്കാൻ ഗൂഗിൾ തയ്യാറായില്ല.നിരോധിച്ച ചില ആപ്പുകൾ പ്ലേസ്റ്റോറിൽ ഇപ്പോഴും ലഭ്യമാണെന്ന് ദേശീയ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഇന്ത്യ ചൈനക്കെതിരെ ‘ഡിജിറ്റൽ സ്ട്രൈക്ക് ‘ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആഹ്വാനം ചെയ്ത്കൊണ്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തു വന്നിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തി ഇന്ത്യ ചൈനയുടെ 59 ആപ്പുകൾ നിരോധിച്ചത്.ഇന്ത്യയിലേറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന ടിക്ടോക്,എക്സെന്റെർ,യുസി ബ്രൗസർ എന്നീ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
Discussion about this post