ബംഗളൂരു: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തുടക്കമിട്ടതിന് പിന്നാലെ കാശിയും മഥുരയുമാണ് ഇനി ബാക്കിയുള്ളതെന്ന് കർണാടക മന്ത്രി കെഎസ് ഈശ്വരപ്പ. അടിമത്വത്തിന്റെ അടയാളം മായ്ച്ചുകളഞ്ഞെന്നും മന്ത്രി പറഞ്ഞു.
സമാനമായ നടപടികൾ കാശിയിലും മഥുരയിലും ആവശ്യമാണ്. അവിടെയുള്ള പള്ളികൾ ക്ഷേത്രത്തിനായി വഴിമാറികൊടുക്കണം കെഎസ് ഈശ്വരപ്പ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ശിവമോഖ ജില്ലയിൽ നടത്തിയ പരിപാടിയിലാണ് മന്ത്രിയുടെ പ്രസ്താവന.
Discussion about this post