നാഗ്പുര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ഡിവി സാഥേയെ കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി മാതാവ് നീലാ സാഥേ. സന്തോഷത്തോടെ മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായിക്കാന്‍ ഓടിയെത്തുന്നതിന് അധ്യാപകര്‍ എന്നും മകനെ പ്രശംസിച്ചിരുന്നതായും അമ്മ പറയുന്നു.
അതേസമയം ദീപക് വസന്ത് സാഥേയെന്ന അതിവിദഗ്ധനായ പൈലറ്റിന്റെ ഇടപെടലൊന്നു മാത്രമാണു വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്നു വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കരിപ്പൂര്‍ ദുരന്തത്തിലൂടെ മികച്ച പൈലറ്റിനെയാണു എയര്‍ ഇന്ത്യയ്ക്കു നഷ്ടമായത്. കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ എയര്‍ ഇന്ത്യ എക്പ്രസിന്റെ ഐഎക്സ് 1344 ബോയിങ് 737 വിമാനം 35 അടി താഴ്ചയിലേക്കാണു വീണത്. വിമാനം നിലംപൊത്തി രണ്ടായി പിളര്‍ന്നുണ്ടായ അപകടത്തില്‍ ആദ്യം പുറത്തുവന്ന മരണവാര്‍ത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ സാഥേയുടേതായിരുന്നു. പൈലറ്റായി 30 വര്‍ഷത്തിലധിക കാലത്തെ സേവന പരിചയമുള്ള ഓഫിസറാണു അദ്ദേഹം.
നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നു പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടി. വ്യോമസേനയുടെ 127-ാം കോഴ്സില്‍ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയാണ് 1981-ല്‍ സാഥേ കമ്മിഷന് ചെയ്യപ്പെടുന്നത്. സുദീര്‍ഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ വിദഗ്ധനായ ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ച് വിരമിച്ചു. പിന്നെയാണ് എയര്‍ ഇന്ത്യയില്‍ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റ് ആയി ജോയിന്‍ ചെയ്തത്.
ആദ്യം എയര്‍ ഇന്ത്യക്കുവേണ്ടി എയര്‍ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയര്‍ ഇന്ത്യ എക്സ്പ്രസിനുവേണ്ടി ബോയിങ് 737ലേക്ക് മാറുകയായിരുന്നു.
Discussion about this post