ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തോടുള്ള ആദരസൂചകമായി ഗൂഗിൾ പുതിയ ഡൂഡിൽ പുറത്തിറക്കി.രാജ്യത്തിന്റെ സംഗീത പൈതൃകവും വൈവിധ്യവുമാണ് ഡൂഡിലിലൂടെ ഗൂഗിൾ വരച്ചുകാണിക്കാൻ ശ്രമിച്ചിട്ടുള്ളത്.
6,000 വർഷത്തേക്കാൾ പഴക്കമുള്ള ഇന്ത്യയുടെ ഭൂരിഭാഗം സംഗീത ഉപകരണങ്ങളും ഗൂഗിൾ ഡൂഡിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അവയിൽ മുൻനിരയിലുള്ളത് ഷഹ്നായി, ഡോൽ, വീണ, സാരംഗി, ബാസുരി എന്നീ സംഗീത ഉപകരണങ്ങളാണ്.മുംബൈയിലെ ചിത്രകാരനായ സച്ചിൻ ഘനേകറാണ് ഈ ഡൂഡിൽ വരച്ചിട്ടുള്ളത്.രാജ്യത്തിന്റെ മിക്ക നാടോടി ഉപകരണങ്ങളെയും ഡൂഡിലിന്റെ ഭാഗമാക്കാൻ സച്ചിന് കഴിഞ്ഞു. ഡൂഡിൽ പുറത്തിറക്കിയതോടൊപ്പം ഗൂഗിൾ ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.
Discussion about this post