തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുമായി എം. ശിവശങ്കര്‍ മൂന്നു പ്രാവശ്യം വിദേശ സന്ദര്‍ശനം നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം സമ്മതിച്ചത്. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഇക്കാര്യം വ്യക്തമാക്കി.
2017 ഏപ്രിലില്‍ യുഎഇയിലേക്ക് സ്വപ്നയുമൊന്നിച്ച് ശിവശങ്കര്‍ യാത്ര ചെയ്തു. 2018 ഏപ്രിലില്‍ ഒമാനിലെത്തിയ ശിവശങ്കര്‍ അവിടെ വച്ച് സ്വപ്നയെ കാണുകയും ഇരുവരും ഒന്നിച്ചു മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുവാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടയിലും ഇവര്‍ കണ്ടു.
സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കര്‍ നിര്‍ദേശിച്ചതു കൊണ്ടാണെന്ന് സ്വപ്ന സമ്മതിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Discussion about this post