ലഡാക് : ഇന്ത്യ ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്നും ഇരു രാഷ്ട്രങ്ങളും തുല്യദൂരം പിന്മാറാമെന്ന ചൈനയുടെ നിർദേശം തള്ളി ഇന്ത്യ.
ഫിംഗർ 4 ഏരിയയിൽ നിന്നും എത്ര ദൂരം ഇന്ത്യൻ സൈന്യം പിൻവാങ്ങുന്നുവോ അത്ര ദൂരം പീപ്പിൾസ് ലിബറേഷൻ ആർമി പിൻവാങ്ങാമെന്നായിരുന്നു ചൈനയുടെ നിർദേശം.
എന്നാൽ, സംഘർഷത്തിന് മുൻപുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കണമെന്ന് ലക്ഷ്യത്തിൽ തന്നെ ഉറച്ചു നിന്ന് ഇന്ത്യ ഈ നിർദ്ദേശം തള്ളുകയായിരുന്നു.
ഏപ്രിൽ മാസത്തിൽ, സൈനിക അഭ്യാസങ്ങൾ നടത്തുകയാണെന്ന വ്യാജേന നിയന്ത്രണരേഖയ്ക്ക് സമീപമെത്തിയ ചൈന, അതിർത്തി ലംഘിച്ചു മുന്നോട്ട് കയറി തമ്പടിക്കുകയായിരുന്നു.
Discussion about this post