വാഷിംഗ്ടൺ : ടിക് ടോക്കിന്റെ സിഇഒ കെവിൻ മേയർ രാജിവെച്ചു.അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ടീയപരമായ പ്രശ്നങ്ങളെ തുടർന്നാണ് കെവിൻ ടിക്ടോക് വിടാൻ തീരുമാനിച്ചത്. അമേരിക്കയിൽ ടിക്ടോക്കിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ദിവസങ്ങൾക്കു മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയിരുന്നു.ആപ്പിന് സുരക്ഷാ പ്രശ്നമുണ്ടെന്നാണ് ട്രംപ് ആരോപിക്കുന്നത്.കെവിൻ മേയറുടെ രാജിയെ തുടർന്ന് ജനറൽ മാനേജറായ വനേസ്സ പപ്പാസ് താൽക്കാലികമായി സി.ഇ.ഒ പദവി ഏറ്റെടുത്തിട്ടുണ്ട്.
ടിക്ടോക് ആപ്പിന്റെ സി.ഇ.ഒ ആയി എത്തുന്നതിനു മുമ്പ് ഡിസ്നിയുടെ ടോപ് സ്ട്രീമിങ് എക്സിക്യൂട്ടീവായിരുന്നു കെവിൻ.ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് എന്ന ആപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കെവിൻ മേയറാണ്. ആഗോളതലത്തിൽ അഭിമുഖികരിക്കേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് ബൈറ്റ്ഡാൻസ് ആപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഷാങ് യിമിങ് അറിയിച്ചിട്ടുണ്ട്.
Discussion about this post