സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറയപ്പെടുന്നു എന്ന ആരോപണത്തിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാരെയും അതു വഴി ജനം ടിവിയെയും പ്രതിക്കൂട്ടിലാക്കാനുള്ള ചില കേന്ദ്രങ്ങളുടെ കൊണ്ടു പിടിച്ച ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനം ടിവിക്കെതിരായ പ്രചാരണങ്ങളെ ശക്തമായ ഭാഷയിൽ നേരിടുന്ന വായുജിത്തിന്റെ കുറിപ്പ് ഇപ്രകാരമാണ് :
“ജനം ടിവിയെ സംബന്ധിച്ചിടത്തോളം എം.ഡിയുടെ വിശദീകരണത്തോടെ കാര്യം കഴിഞ്ഞു. ജനത്തിൽ ജോലി ചെയ്യുന്ന ഒരു മാദ്ധ്യമ പ്രവർത്തകന് എല്ലാ തലത്തിലും പെട്ട ആളുകളുമായി ബന്ധമുണ്ടാകുക സാധാരണമാണ്. അതിനപ്പുറം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്.
കെ. സുരേന്ദ്രൻ പറഞ്ഞത് കൃത്യമായ കാര്യമാണ്. അദ്ദേഹം അത് വളരെ വ്യക്തമായി തന്നെ പറയുകയും ചെയ്തു. ജനം ടിവി ബിജെപി ചാനലല്ല. ബിജെപി നിയന്ത്രണത്തിലുമല്ല. ബിജെപിയല്ല ശമ്പളം തരുന്നതും. ഹിന്ദുത്വവും സാംസ്കാരിക ദേശീയതയും ആദർശമായി തെരഞ്ഞെടുത്തവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ചാനലാണ്. ആ ആദർശത്തോട് ചേർന്ന് നിൽക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ ബിജെപിക്ക് ജനം ടിവിയോട് ആത്മബന്ധമുണ്ട്.
പിന്നെ മൗദൂദികളും കേരൾ മാംഗെ ആസാദിക്കാരും മാർക്സിസ്റ്റുകളുമൊക്കെ ജനം ടിവിക്കെതിരെ തിരിയുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ജനം ടിവിയുടെ പ്രേക്ഷകർക്കുണ്ട്. എല്ലാ വശങ്ങളിലൂടെയും ആക്രമിച്ചിട്ടും ഒറ്റയ്ക്ക് ഉറച്ച് നിന്ന് പറയാനുള്ളത് പറഞ്ഞ് തന്നെയാണ് ഇവിടെ വരെയെത്തിയത്. ജനം ടിവി എന്തിനാണ് പിറവിയെടുത്തതെന്ന് ഇവിടുത്തെ നിശ്ശബ്ദമായിപ്പോയ വലിയൊരു വിഭാഗത്തിനു മനസ്സിലായിട്ടുമുണ്ട്..
മറ്റ് മാദ്ധ്യമങ്ങളുടേയും ചാനലുകളുടേയുമൊക്കെ നിലപാട് കണ്ടിരുന്നു. വാർത്ത കൊടുക്കുന്നതിനപ്പുറം ജനം ടിവിക്കൊരു പണി കൊടുക്കുകയെന്ന ലക്ഷ്യവും മനസ്സിലായി. അതെന്തുകൊണ്ടാണെന്നുമറിയാം. അതവിടെ നിൽക്കട്ടെ . അതിനുള്ള മറുപടി പിന്നീട് പറയാം.
നിലപാടിനൊന്നും ഒരു മാറ്റവുമില്ല.. മുന്നോട്ടു തന്നെയാണ് .. ഒറ്റയ്ക്ക് നിന്ന് ഒരു ഭരണകൂട പിന്തുണയുമില്ലാതെ ഈ ഖേരളത്തിൽ സ്വന്തമായി ഇടമുണ്ടാക്കാനും മുന്നിലേറാനും കഴിഞ്ഞെങ്കിൽ പ്രേക്ഷകർക്കൊപ്പം കരുത്തോടെ തന്നെ ഇനിയും നിലയുറപ്പിക്കും.. ഭീഷണിയൊക്കെ എട്ടോ പത്തോ പതിനാറോ ഒക്കെയായി മടക്കി പോക്കറ്റിൽ വച്ചേരെ ..
തുടങ്ങിയത് തുടരാൻ തന്നെയാണ് ….. എങ്ങനെയെങ്കിലും തുടരാനല്ല .. ചങ്കുറപ്പോടെ ആദർശത്തിലുറച്ച് തന്നെ തുടരും ..
ഒറ്റയ്ക്ക് ഉറച്ചു നിൽക്കുന്ന ജനം ടിവി ആരേ പേടിക്കാനാണ് ..?“
ജനം ടിവിയുടെയും ജനം ടിവി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും വിമർശനങ്ങൾക്കപ്പുറം ഉന്മൂലനവും പൊതുധാരയിൽ നിന്നുള്ള പാർശ്വവത്കരണവും ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചില മാദ്ധ്യമ സ്ഥാപനങ്ങളുടെയും മുഖമടച്ചുള്ള അടിയാവുകയാണ് വായുജിത്തിന്റെ കുറിപ്പ്.
https://www.facebook.com/photo.php?fbid=3480142988717260&set=a.236990423032549&type=3&theater
Discussion about this post