കണ്ണൂര്‍ : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തുന്ന ഘോഷയാത്ര ഹിന്ദുക്കള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ഘോഷയാത്രയിലെ രാഷ്ട്രീയം ജനം തിരിച്ചറിയും. ഭീഷണിപ്പെടുത്തിയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ വരുതിക്കു നിര്‍ത്താനാണ് സിപിഎമ്മിന്റെ ശ്രമം.
ബിജെപി സമാധാനത്തിനൊപ്പമാണ്. സമാധാനം ഇല്ലാതാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു കൈകാര്യം ചെയ്യാന്‍ ബിജെപിയെ ആരും പഠിപ്പിക്കേണ്ട. അഴീക്കോട് മേഖലയിലെ സിപിഎം-ബിജെപി സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം
Discussion about this post