തിരുവനന്തപുരം: അന്തരിച്ച വലയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപെട്ടു സുഹൃത്ത് കലാഭവന്‍ സോബി പറയുന്നകാര്യങ്ങള്‍ കള്ളമെന്ന് നുണ പരിശോധന റിപ്പോര്‍ട്ട്. അപകടസമയത്ത് കള്ളക്കടത്തു സംഘത്തെ കണ്ടുവെന്നുപറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്ന് നുണപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. സോബി പറഞ്ഞ റൂബിന് തോമസിനെ സി ബി ഐ കണ്ടെത്തി.
ബാലഭാസ്കർ മരിക്കുമ്പോള്‍ റൂബിന് തോമസ് ബംഗളൂരുവില്‍ ആയിരുന്നു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും, കള്ളക്കടത്തു സംഘത്തിന് അപകടവുമായി ബന്ധമുണ്ടോ എന്ന പരിശോധന തുടരുന്നുവെന്നും സി ബി ഐ അറിയിച്ചു.
അപകടം ഉണ്ടാകുന്നതിനുമുമ്പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നുമാണ് സോബി സി ബി ഐക്ക് മൊഴിനല്‍കിയത്. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് അന്വേഷണസംഘം നുണപരിശോധനാ നടത്തിയത്.
Discussion about this post