ന്യൂഡൽഹി: രാഷ്ട്രതാല്പര്യത്തേക്കാൾ ചില തത്വശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച, ജെഎൻയു ക്യാമ്പസിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.എൻ.യുവിലെ തകർക്കപ്പെട്ട വിവേകാനന്ദ പ്രതിമ വീഡിയോ കോൺഫറൻസ് വഴി അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനു ശേഷമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഒരാളുടെ ആദർശങ്ങളും തത്വശാസ്ത്രങ്ങളും ഒരിക്കലും രാജ്യത്തിനെതിരെ ആകരുതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ക്യാമ്പസിലെ തന്നെ ചില മൗലികവാദികളാണ് വിവേകാനന്ദ പ്രതിമ തകർത്തത്.
ജെ.എൻ.യു ക്യാമ്പസിലെ പുതുതായി നിർമ്മിക്കപ്പെട്ട വിവേകാനന്ദ പ്രതിമ,വിദ്യാർഥികൾക്ക് ഊർജ്ജമായി നില കൊള്ളട്ടെയെന്ന് പറഞ്ഞ അദ്ദേഹം, അനുകമ്പയും ധൈര്യവും എല്ലാവരിലും കാണാൻ വിവേകാനന്ദൻ ആഗ്രഹിച്ചിരുന്നതായും ചൂണ്ടിക്കാട്ടി.
Matter of immense pride that a Swami Vivekananda statue is being unveiled in JNU. https://t.co/OvXTVpPWMe
— Narendra Modi (@narendramodi) November 12, 2020
Discussion about this post