ഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ഭാരതീയ യുവമോര്‍ച്ച. പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം ആദ്യമായാണ് പാക് അഭയാര്‍ത്ഥികള്‍ ഇത്ര വിപുലമായി ദീപാവലി ആഘോഷിക്കുന്നത്. ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ ഒരുക്കിയ പരിപാടികള്‍ക്ക് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനും എം പിയുമായ തേജസ്വി സൂര്യയാണ് നേതൃത്വം നല്‍കിയത്.
ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍, പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ അഭയം നല്‍കിയതിന് നന്ദി – തേജസ്വി സൂര്യയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞാണ് പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തത്.
പലരും മൊബൈല്‍ ഫോണുകളില്‍ മോദിയുടെ ചിത്രങ്ങളും ഇട്ടിരുന്നു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും, ആരതി പൂജകളില്‍ പങ്കെടുത്തുമായിരുന്നു ആഘോഷം അവര്‍ പൂര്‍ണ്ണമാക്കിയത്. ന്യൂനപക്ഷമായതിന്റെ പേരില്‍ പാകിസ്ഥാനില്‍ ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന അവര്‍ മെച്ചപ്പെട്ട ജീവിതം ഒരുക്കുന്ന മോദി സര്‍ക്കാരിന് പൗരത്വ നിയമം പാസാക്കിയതിന്റെ പേരില്‍ നന്ദി പറഞ്ഞു.
Discussion about this post