സനാ: യെമനിലെ ഹൗതി വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കിഴക്കന്‍ മരിബ് പ്രവിശ്യയിലെ ആയുധശാലയ്ക്കു നേരേ വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണു സൈനികര്‍ കൊല്ലപ്പെട്ടതെന്നു ബ്രിഗെഡിയര്‍ ജനറല്‍ അഹമ്മദ് അസിരി പറഞ്ഞു. വെള്ളിയാഴ്ച 45 യുഎഇ സൈനികരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ യെമനില്‍ ഏറ്റുമുട്ടല്‍ നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 55 ആയി.
സൗദി സഖ്യത്തിന്റെ ആക്രമണം ആരംഭിച്ച മാര്‍ച്ച് മുതല്‍ വ്യോമാക്രമണത്തില്‍ 2,110 സാധാരണക്കാരുള്‍പ്പെടെ 4,500 പേര് കൊല്ലപ്പെട്ടതായി യുഎന്‍ വെളിപ്പെടുത്തി. ഹൗതി വിമതര്‍ പുറത്താക്കിയ യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാതിയുടെ ഭരണം നിലനിര്‍ത്തുന്നതിനായി നിരവധി സൈനികരെ സൈന്യം യുഎഇ അയച്ചിട്ടുണ്ട്.
Discussion about this post