ലണ്ടന്‍: ദീപാവലി ആശംസകള്‍ നേര്‍ന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ചാള്‍സ് രാജകുമാരനും. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോണ്‍സനും, ചാള്‍സ് രാജകുമാരനും ആശംസകള്‍ നേര്‍ന്നത്.
എല്ലാ ഹിന്ദു വിശ്വാസികള്‍ക്കും ആഹ്ലാദകരമായ ദീപാവലി ആശംസിക്കുന്നതായി ബോറിസ് ജോണ്സണ് പറഞ്ഞു. അന്ധകാരത്തെ തോല്‍പ്പിച്ച് വെളിച്ചം വിജയം നേടിയ ദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ലോകമാകെ ഭീതി പടര്‍ത്തിയ കൊറോണ വ്യാപനത്തെ നാം ഒറ്റക്കെട്ടായി മറികടക്കുമെന്ന സന്ദേശം കൂടിയാണ് ദീപാവലി നല്‍കുന്നത്. നാം ഒന്നിച്ച് കൊറോണയ്ക്ക് മേല്‍ വിജയം നേടുമെന്ന് വിശ്വാസമുണ്ടെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.
വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ചാള്‍സ് രാജകുമാരന് ദീപാവലി ആശംസകള്‍ നേര്‍ന്നത്. കുടുംബവും, കൂട്ടുകാരും ഒന്നിച്ചൂകൂടി സമ്മാനങ്ങളും, മധുരവും കൈമാറുന്ന പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലിയെന്ന് അറിയാം. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, കൊറോണയെ തുടര്‍ന്ന് ഇത്തരം ആഘോഷങ്ങളൊന്നും സാധിക്കുകയില്ല. ഇത് എത്രത്തോളം പ്രയാസകരമാണെന്നകാര്യം ഊഹിക്കാന്‍ സാധിക്കുമെന്നും ചാള്‍സ് രാജകുമാരന് കൂട്ടിച്ചേര്‍ത്തു.
ദീപാവലി നല്കുന്ന തിന്മയ്ക്ക് മേല്‍ നന്മ വിജയം കൈവരിക്കുമെന്ന സന്ദേശത്തില്‍ നിന്നും ഈ കൊറോണ കാലത്ത് എല്ലാവരും ശക്തിയുള്ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post