ഡല്‍ഹി: പശ്ചിമ ബംഗാളിലെ ഹല്ദിബാരിയെയും ബംഗ്ലാദേശിന്റെ ചിലാഹതിയെയും തമ്മില്‍ ബന്ധിപ്പുക്കുന്ന റെയില്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഈ മാസം 17 ന് വെര്‍ച്വലായാണ് ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്ന റെയില്‍ പാതയായിരുന്നു ഹല്‍ദിബാരി- ചിലാഹ്തി റെയില്‍പാത. 1965-വരെ പ്രവര്‍ത്തിച്ചിരുന്ന പാത പിന്നീട് ഇന്ത്യയെയും കിഴക്കന്‍ പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന റെയില്‍പാത അടച്ചതോടെ നിശ്ചലമാകുകയായിരുന്നു. ഇതാണ് നീണ്ട 55 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും ചേര്‍ന്ന് വീണ്ടും തുറക്കുന്നത്.
ഉദ്ഘാടന ദിവസം മുതല്‍ തന്നെ ചരക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് ഉത്തര ഫ്രോണ്ടിയര്‍ റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സുഭാനന് ചാന്ദ അറിയിച്ചു.
Discussion about this post