കൊച്ചി : തച്ചങ്കരിക്ക് വീണ്ടും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി വീണ്ടും സ്ഥാനമാറ്റം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖ മൂന്നു മാസത്തെ അവധിയില്‍ പ്രവേശിച്ചതു മൂലമാണ് ഈ സ്ഥാനമാറ്റം. ഇന്നു രാവിലെ കെബിപിഎസ് എംഡിയായി ടോമിന് ജെ. തച്ചങ്കരി സ്ഥാനമേറ്റിരുന്നു. രാവിലെ പത്തിന് കാക്കനാട് കേരളാ ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയുടെ ഓഫീസില്‍ എത്തിയാണു സ്ഥാനം ഏറ്റത്. ചെണ്ടമേളത്തോടെയും പൂച്ചെണ്ടുകളുമായും ജീവനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. രത്നകുമാറിനാണ് ഇപ്പോഴത്തെ കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനം ലഭിച്ചിരിയ്ക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായിരുന്ന ടോമിന് ജെ.തച്ചങ്കരിയെ കഴിഞ്ഞ ദിവസമാണു കെബിപിഎസിന്റെ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. പാഠപുസ്തക അച്ചടി പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തീരുമാനം.
എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യമായിരുന്നു കെബിപിഎസിന്റെ എംഡി സ്ഥാനം വഹിച്ചിരുന്നത്. ആശ തോമസിനെ എംഡിയായി നിയമിച്ചിരുന്നെങ്കിലും അവര്‍ ചുമതലയേറ്റെടുത്തിരുന്നില്ല.
എന്നാല്‍ തച്ചങ്കരിയെ മാറ്റിയതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് സതീശന് പാച്ചേനി രംഗത്തെത്തി. സഹമന്ത്രിയുടെ പിടിവാശിയാണ് ഈ സ്ഥാനമാറ്റത്തിനു പിന്നിലെന്ന് സതീശന് പറഞ്ഞു.
Discussion about this post