ശ്രീനഗർ: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ജമ്മുവിലെ 108 സീറ്റുകളിൽ 53 ഇടങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നു. നാഷണൽ കോൺഫറൻസ് 20 സീറ്റുകളിൽ മുന്നേറുമ്പോൾ 13 ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറ്റം. 4 സീറ്റുകളിൽ ജെ കെ എ പി മുന്നേറുന്നു.
ഗുപ്കർ സഖ്യം മുന്നേറുന്ന കശ്മീർ താഴ്വരയിലും ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം ബിജെപി സ്വന്തമാക്കി. ഇവിടെ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു. പാമ്പോർ, ബന്ദിപൊര, പുല്‍വാമ എന്നിവിടങ്ങളിലാണ് ബിജെപി ജയം നേടിയത്. ശ്രീനഗറിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഐജാസ് ഹുസൈൻ വിജയിച്ചു. പുൽവാമയിൽ ബിജെപി സ്ഥാനാർത്ഥി മിൻഹ ലത്തീഫിനാണ് വിജയം.
കശ്മീർ താഴ്വരയിൽ ഗുപ്കർ സഖ്യത്തിനാണ് മുന്നേറ്റം. ഇവിടെ 67 സീറ്റുകളിൽ സഖ്യം മുന്നിട്ട് നിൽക്കുന്നു. ആകെ 88 സീറ്റുകളിൽ ഗുപ്കർ സഖ്യവും 54 ഇടത്ത് ബിജെപിയും 22 സീറ്റുകളിൽ കോൺഗ്രസും 11 സീറ്റുകളിൽ ജെ കെ എ പിയും 54 ഇടങ്ങളിൽ മറ്റുള്ളവരും മുന്നേറുന്നു.
Discussion about this post