ന്യൂഡൽഹി; ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബ്രഹ്മാണ്ഡ വാഗ്ദാനവുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രംഗത്ത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉൽപ്പാദനമേഖലയുടെ വിഹിതം ജിഡിപിയുടെ 14 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തി രാജ്യത്തെ ഒരു ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനാണ് തന്റെ പാർട്ടി ലക്ഷ്യമിടുന്നതെന്നായിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം.
കോൺഗ്രസിന്റെ മുൻകാല ഭരണത്തെ പ്രശംസിച്ച ഖാർഗെ, ബി.ജെ.പിയുടെ ഭരണത്തെ അപേക്ഷിച്ച് ജിഡിപിയുടെ രാജ്യത്തിന്റെ ഉൽപ്പാദന വിഹിതം കൂടുതലാണെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ 25 വർഷത്തിനിടയിൽ, കോൺഗ്രസ് ഭരണകാലത്ത് ജിഡിപിയുടെ ഇന്ത്യയുടെ ഉൽപ്പാദന വിഹിതം കൂടുതലായിരുന്നു എന്നതിൽ അതിശയിക്കാനില്ല. നേരെമറിച്ച്, കഴിഞ്ഞ 10 വർഷങ്ങളിൽ (201424) നിർമ്മാണ വിഹിതം വെറും 14 ആയി സ്തംഭിച്ചുവെന്ന് ഖാർഗെ അവകാശപ്പെട്ടു.
രാജ്യത്തിനും മുഴുവൻ ലോകത്തിനും വേണ്ടി ചരക്കുകളും സേവനങ്ങളും ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പാദന ശക്തിയായി ഇന്ത്യയെ മാറ്റാൻ കോൺഗ്രസ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.ബിസിനസ്സുകൾക്ക് ആരോഗ്യകരവും ഭയരഹിതവും വിശ്വാസയോഗ്യവുമായ അന്തരീക്ഷം പുനഃസ്ഥാപിക്കുക എന്നതാണ് പാർട്ടിയുടെ അടിയന്തര ലക്ഷ്യമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രഖ്യാപനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത് 50 വർഷത്തിലിധം ഭരണം കൈയ്യാളിയിട്ടും ഒന്നും ചെയ്യാത്തവരാണ് ഇനി അവിയൽ മുന്നണിയിലൂടെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയെ മാറ്റിമറിക്കാൻ പോകുന്നതെന്നാണ് വിമർശനം.
Discussion about this post