സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. കെ അയ്യപ്പനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ.
സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിനിന് ലഭിച്ചിട്ടുണ്ട്. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസി. പ്രോട്ടോകോള്‍ ഓഫിസര്‍ എം.എസ്. ഹരികൃഷ്ണനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികളുടെ റിമാന്‍ഡില്‍ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓണ്‍ലൈന്‍ വഴി കോടതി നടപടികള്‍ പൂര്‍ത്തിയാക്കും.
Discussion about this post