ബെയ്ജിംഗ് : ചൈനയുടെ സിനോഫാം വാക്സിന് അപകടകാരിയെന്ന് ഷാങ്ഹായിലെ വാക്സിന് വിദഗ്ധനായ ഡോ. താവോ ലിന. ലോകത്ത് ഏറ്റവും സുരക്ഷിതമല്ലാത്ത വാക്സിനാണ് ചൈന തദ്ദേശീയമായി നിര്‍മ്മിച്ച സിനോഫാം വാക്സിന് എന്നും ഇദ്ദേഹം പറഞ്ഞു.
ചൈനീസ് വാക്സിനായ സിനോഫോം ഉപയോഗശൂന്യമാണെന്നും അതിന് 73 പാര്‍ശ്വഫലങ്ങളുണ്ടെന്നും ഡോ. താവോ പറഞ്ഞു. കുത്തിവെയ്പ് എടുത്ത ഭാഗത്തിന് ചുറ്റും വേദന, തലവേദന, രക്തസമ്മര്‍ദ്ദം, കാഴ്ചക്കുറവ് എന്നീ പാര്‍ശ്വഫലങ്ങള്‍ വരുമെന്നാണ് താവോ പറഞ്ഞിരുന്നത്. ഒരു വീഡിയോയിലൂടെയാണ് ഡോ. താവോ ലിന ഈക്കാര്യം പറഞ്ഞത്. എന്നാല്‍ വീഡിയോ വൈറലായതോടെ അത് സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. വെയ്ബോ, ട്വിറ്റര്‍ എന്നിവയില്‍ നിന്നാണ് സര്‍ക്കാര്‍ വീഡിയോ പിന്‍വലിച്ചത്.
ഡിസംബര്‍ 31 നാണ് സിനോഫാം വാക്സിന് ഉപയോഗത്തിന് ചൈന സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Discussion about this post