ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയുടെ നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഭൂമിദാന കേസില്‍ ജനുവരി 11ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ജഗന് മോഹന്‍ റെഡ്ഡിക്ക് പുറമേ എംപി വിജയ സായി റെഡ്ഡി, ഹെട്രോ ഡ്രഗ്സ് ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി, അരബിന്ദോ ഫാര്‍മ എംഡി നിത്യാനന്ദ റെഡ്ഡി, പിവി രാംപ്രസാദ് റെഡ്ഡി, ട്രൈഡന്റ് ലൈഫ് സയന്‍സ് ഡയറക്ടര്‍ ചന്ദ്ര റെഡ്ഡി, മുന്‍ ഐഎഎസ് ഓഫീസര്‍ ബിപി ആചാര്യ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
അരബിന്ദോ ഫാര്‍മ, ഹെട്രോ ഡ്രഗ്സ് എന്നീ കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാമ്പള്ളി മെട്രോപൊളിറ്റന്‍ സെക്ഷന്‍സ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം കൂടി ഉള്‍പ്പെട്ടതിനാല്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഇ.ഡി കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post